photo

ആലപ്പുഴ : കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് അദ്ധ്യാപകമാർച്ചും ധർണയും നടത്തി. നാൽപ്പതോളം ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രക്ഷോഭം. ധർണ സി.ഐ.ടി.യു സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.മഹേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.അനിത, എസ്.സത്യജ്യോതി, ജില്ലാ സെക്രട്ടറി പി.ഡി.ജോഷി, ട്രഷറർ ജെ.എ.അജിമോൻ എന്നിവർ സംസാരിച്ചു.