മുഹമ്മ : എസ്.എൻ.വി സ്കൂളിന്റെ നേതൃത്വത്തിൽ കുമരകം ബോട്ടപകടത്തിന്റെ 22-ാം വാർഷികം ആചരിച്ചു. രക്ഷകർത്താക്കളുടെയും അധ്യാപകരുടേയും സാന്നിദ്ധ്യത്തിൽ കുട്ടികൾ മൺചിരാതുകളിൽ ദീപം തെളിച്ചും പൂക്കൾ വിതറിയും അകാലത്തിൽ പൊലിഞ്ഞവരുടെ ഓർമ്മ പുതുക്കി .അനുസ്മരണ സമ്മേളനത്തിൽ വാർഡ് മെമ്പർ അഡ്വ. ലതീഷ് ബി.ചന്ദ്രൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ബി.സുദർശനൻ , ഹെഡ്മിസ്ട്രസ് എസ്. ജയശ്രി , പി.ഉഷാദേവി, ബി.ശ്രീദേവി, പി. ലിനി ,അനാർക്കലി നിധിൻ എന്നിവർ സംസാരിച്ചു.