s

മുഹമ്മ : കുമരകം ബോട്ട് ദുരന്തത്തിന്റെ ഓർമ്മദിനത്തിൽ എ.ഐ.വൈ.എഫ് മുഹമ്മ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജീർണാണാവസ്ഥയിലായ ബോട്ടുകളാണ് ഇന്നും സർവീസിനിടുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. കെ.എസ് ശ്യാം അധ്യക്ഷനായി. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.ഡി വിശ്വനാഥൻ, സാംജു സന്തോഷ്,സുജിത്ത് രാമചന്ദ്രൻ, പി.കെ രാമചന്ദ്രൻ, അജയ്, ഒ.എ ആഘോഷ് തുടങ്ങിയവർ സംസാരിച്ചു..എസ് ഷിബു സ്വാഗതം പറഞ്ഞു സി.ആർ രജിത്ത്, സി.ആർ കിഷോർ കുമാർ,ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.