കുട്ടനാട്: രാമങ്കരി പഞ്ചായത്ത് വേഴപ്ര യു.ഡി.എഫ് സ്ഥാനാർത്ഥി വി.എ.ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പള്ളിക്കുട്ടമ്മ മുതൽ തോണിക്കടവ് വരെ നടന്ന പദയാത്ര ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കാത്ത സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്താവും ഈ ഉപതിരഞ്ഞെടുപ്പ് എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ്, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചേക്കോടൻ, ഡി.സി.സി ഭാരവാഹികളായ സജി ജോസഫ്, കെ.ഗോപകുമാർ, പ്രമോദ് ചന്ദ്രൻ, അലക്സ് മാത്യു, രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജുമോൻ, ജോഷി കറുകയിൽ തുടങ്ങിയവർ സംസാരിച്ചു.