അമ്പലപ്പുഴ: അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ
ഡോ.അമ്പലപ്പുഴ ഗോപകുമാർ അനുസ്മരണം നടത്തി. എച്ച്.സലാം എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.കൃഷ്ണദാസ് അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എൻ.എസ്.ഗോപാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ.നെടുമുടി ഹരികുമാർ, ക്ഷേത്ര വികസന ട്രസ്റ്റ് ചെയർമാൻ ടി.കെ.ഹരികുമാർ, പ്രൊഫ.എൻ.ഗോപിനാഥപിള്ള, സി.രാധാകൃഷ്ണൻ, അമ്പലപ്പുഴ സമൂഹപെരിയോൻ ഗോപാലകൃഷ്ണപിള്ള, എ.ഓമനക്കുട്ടൻ, ദേവേഷ്, ജയരാജ്,ബൈജു, നവാസ് അഹമ്മദ്, എം.നാജ, ശ്രീകണ്ഠൻ നായർ, ശ്രീകുമാർ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴഗോപകുമാറിനെക്കുറിച്ച് അമ്പലപ്പുഴ മധു എഴുതിയ കവിത ദേവേഷ് ആലപിച്ചു.