കുട്ടനാട്: കൈനകരി ഹോളിഫാമിലി ഗേൾസ് ഹൈസ്ക്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കൈനകരി സ്നേഹസദനിൽ നിന്ന് ആരംഭിച്ച ജ്വാലാപ്രയാണം ബ്ലോക്ക് പഞ്ചായത്ത് അംഗം മധു സി.കുളങ്ങര ഉദ്ഘാടനം ചെയ്തു. സി.റിമ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളായ സന്തോഷ് പട്ടണം, സബിത മനു, ലീനമോൾ, സ്ക്കൂൾ മാനേജർ സി. കർമ്മല, ഹെഡ്മിസ്ട്രസ് ജെസമ്മ ജോസഫ്, പി.ടി.എ പ്രസിഡന്റ് പ്രിൻസ് പി.തോമസ്, ജനറൽ കൺവീനർ സബീഷ്, നെടുംപറമ്പിൽ, സാനുപീറ്റർ എന്നിവർ ചേർന്ന് സ്വീകരണം നൽകി. തുടർന്ന് ശതാബ്ദി ജ്വാല സ്ക്കൂളിൽ പ്രതിഷ്ഠിച്ചു.