photo

ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് എൻ.എസ് എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഏകദിന വിവാഹ പൂർവ്വ കൗൺസലിംഗ് നടന്നു. അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജാഗോപാലപ്പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ. ഡി.ഗംഗാദത്തൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.രാജ്നാഥ് സ്വാഗതം പറഞ്ഞു. അഡ്വ.ഡി.നാഗേഷ് കുമാർ, പ്രൊഫ. ടി.ഗീത, ഡോ. ബി.ഹരികുമാർ എന്നിവർ ക്ലാസ് നയിച്ചു.കെ.ഹരിദാസ്, കെ.എസ്.വിനയകുമാർ, ബി.ഓമനക്കുട്ടൻ,എസ്.വാസുദേവൻ നായർ,ഗോപാലകൃഷ്ണ പിള്ള, ആർ.രാജ്മോഹൻ,​ എസ്.ഹരീഷ് കുമാർ,​ശോഭന കുമാരി തുടങ്ങിയവർ പങ്കെടുത്തു