ആലപ്പുഴ: വെള്ളക്കെട്ടിൽ പള്ളിത്തോട് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വതപരിഹാരം വേണമെന്ന് കെ.സി.വേണുഗോപാൽ എം.പി ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

പാടശേഖരങ്ങളിലെ വെള്ളം നിയന്ത്രിക്കുന്നതിലെ അപാകത കാരണം വർഷം മുഴുവൻ പ്രദേശത്തെ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യമാണുള്ളതെന്നും കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി.നിലവിൽ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി റെഗുലേറ്റർ സംവിധാനം ഉണ്ടെങ്കിലും പ്രായോഗികതലത്തിൽ ഈ സംവിധാനം പ്രവർത്തിക്കാൻ കഴിയാത്തതാണ് പ്രശ്നം സങ്കീർണമാകാൻ കാരണം.