ആലപ്പുഴ: കുട്ടികളുടെ സമഗ്ര വികസനം എന്ന ആശയത്തെ ആസ്പദമാക്കി പഠന സമ്മർദ്ദത്തെ കുറയ്ക്കാനും സർഗ്ഗവാസന ഉണർത്തുന്നതിനും വേണ്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചുനക്കരയിലെ ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫ്രൈഡേ ഫ്യൂഷൻ ആരംഭിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സജി ജോൺ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. കൺവീനർ രമ്യയുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു മണിക്കൂർ കലാവിരുന്ന് സുന്ദരമായ നിമിഷങ്ങളാണ് ക്യാമ്പസിന് നൽകുന്നത്.