ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് യൂത്ത് ഓർഗനൈസേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റി ആഭിമുഖ്യത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷന് മുന്നിൽ റെയിൽവേ മന്ത്രിക്ക് സമർപ്പിക്കുന്ന നിവേദനത്തിലേക്കുള്ള ഒപ്പുശേഖരണവും പൊതുയോഗവും നടത്തി. പൊതുയോഗത്തിൽ ജില്ലാസെക്രട്ടറി
ടി.ഷിജിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിമൽജി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റെയിൽവേയെ സംരക്ഷിക്കാൻ യാത്രക്കാരും ബഹുജനങ്ങളും മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ അനീഷ് കുമാർ കെ.ജി, ഉണ്ണിമോൻ.എസ് എന്നിവർ സംസാരിച്ചു. സി.ഹണി, രാജീവ് .ആർ,വിശാഖ്,ഉദേഷ്,മീര പി.കെ എന്നിവർ നേതൃത്വം നൽകി.