tur

തുറവൂർ: വളമംഗലം എസ്.സി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. സ്കൂൾ മാനേജർ ഇ.വി.അജയകുമാർ അദ്ധ്യക്ഷനായി.വിദ്യാർത്ഥികളുടെ നിക്ഷേപ സമാഹരണ പദ്ധതി സഹകരണ സംഘം അസി.രജിസ്ട്രാർ എൽ.ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.സജീവ്, വളമംഗലം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.പി.ബിനീഷ്, പ്രിൻസിപ്പൽ എസ്.ആർ.ശരത്ത്, ഹെഡ്മിസ്ട്രസ് സുജ.യു നായർ, സീനിയർ അസിസ്റ്റൻ്റ് സജീദാസ്, അദ്ധ്യാപകരായ എൻ.ജി.ജയശ്രീ, സി.എസ്.സുനിൽകുമാർ, എൻ.എൽ.ശ്യാമ, പി.രഘുകുമാർ എന്നിവർ സംസാരിച്ചു.