ആലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിനുശേഷം പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ വിദ്യാർത്ഥികളുടെ കുറവ് ഈ മേഖലയിൽ തകർക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. പാവപ്പെട്ടവന്റെ അവകാശമായ ഗുണ നിലവാരമുളള വിദ്യാഭ്യാസം ഹയർ സെക്കൻഡറിയെ, ഹൈസ്‌കൂളുമായി ലയിപ്പിച്ച് ഇല്ലായ്മ ചെയ്യാനുളള നീക്കത്തെ ചെറുത്തു തോൽപ്പിക്കുമെന്ന്, എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാറും ജനറൽ സെക്രട്ടറി എസ്.മനോജും അറിയിച്ചു.