adsad

ആലപ്പുഴ: 11 വയസിൽ താഴെ പ്രായമുള്ളവരുടെ ആലപ്പുഴ ജില്ലാ സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ 5 റൗണ്ട് മത്സരത്തിൽ 5 ഉം വിജയിച്ച് ജാനകി ജോതിഷ് ആലപ്പുഴ ജില്ലാ ചാമ്പ്യനായി.ആഗസ്റ്റ് 10, 11 തീയതികളിലായി കോട്ടയത്ത് നടക്കുന്ന അണ്ടർ11 സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ജാനകി ജോതിഷ് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും. വലിയഴീക്കൽ ജി.എച്ച്.എസ്.എസിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ജാനകി ജോതിഷ് ജില്ലയെ പ്രതിനിധീകരിച്ച് അണ്ടർ 11, അണ്ടർ 13 ,അണ്ടർ 17എന്നീ വിഭാഗങ്ങളിൽ ചാമ്പ്യനായിട്ടുണ്ട്. ആറാട്ടുപുഴ ചന്ദ്രവിലാസത്തിൽ ജോതിഷ് കുമാർ - റീജ ദമ്പതികളുടെ മകളാണ് ജാനകി ജോതിഷ്.സഹോദരി 6 വയസുള്ള തീർത്ഥ ജോതിഷ് അണ്ടർ 7 ചെസ് കേരള സ്‌റ്റേറ്റ് ചാമ്പ്യനായി ,കേരളത്തെ പ്രതിനിധീകരിച്ച് കൽക്കത്തയിൽ നടന്ന നാഷണൽ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.