para

ആലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മെരിറ്റ് ഈവനിഗും അനുമോദനവും ജില്ലാ സബ് ജഡ്ജ് പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.സി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള സംഗീത നാടക അക്കാഡമി അവാർഡ് കരസ്ഥമാക്കിയ പറവൂർ അംബുജാക്ഷനെ ആദരിച്ചു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. പുന്നപ്ര വടക്ക് ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ എ.സുമ, പ്രഥമാദ്ധ്യാപിക എൻ.മായ, സീനിയർ അസിസ്റ്റന്റ് ബൈജു ബാസ്റ്റിൻ എന്നിവർ സംസാരിച്ചു.