പൂച്ചാക്കൽ: മാതൃകാപരമായ ജീവിതത്തിന് ശാസ്ത്രത്തോടൊപ്പം മതപഠനവും അത്യാവശ്യമാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ പറഞ്ഞു. ചേന്നംപള്ളിപ്പുറം ശ്രീഭദ്ര വിലാസം ക്ഷേത്രത്തിൽ, തുടങ്ങിയ ഗുരുദേവ ദർശന പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം പ്രസിഡന്റ് കെ.ബി.ബിനീഷ് അദ്ധ്യക്ഷനായി. മേൽശാന്തി അഭിലാഷ് ശങ്കരമഠം അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.കെ.ഉത്തമൻ ,കെ.സി.കമലാസനൻ,അജി ഗോപിനാഥൻ കണ്ണങ്കേരി തുടങ്ങിയവർ സംസാരിച്ചു. മദീഷ് ഗുരുകുലം ക്ലാസ് നയിച്ചു. ശ്രീഭദ്രാ സേവാ സമിതിയുടെ സഹകരണത്തോടെയാണ് പഠന ക്ലാസുകൾ നടക്കുന്നത്.