മാരാരിക്കുളം:മുഹമ്മ കുമരകം ബോട്ട് ദുരന്തത്തിന്റെ ഇരുപത്തി രണ്ടാം വാർഷിക ദിനത്തിലും പതിവ് മുടക്കാതെ അനുസ്മരണ ചടങ്ങുകൾ നടത്തി , മുഹമ്മയിലെ ജനകീയ കൂട്ടായ്മയായ അരങ്ങ് സോഷ്യൽ സർവീസ് ഫോറം.മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു.ജീമോൻ മുഹമ്മ എഴുതി,ആലപ്പി ഋഷികേശ് സംഗീതം നൽകി ഗായകൻ ഷിബു അനിരുദ്ധ്,സംസ്ഥാന കലോത്സവ വിജയി അനന്യ പി.അനിൽ ഉൾപ്പെടെയുള്ള കലാകാരന്മാർ ആലപിച്ച അനുസ്മരണ ഗാനം ചടങ്ങിന് ശ്രദ്ധേയമാക്കി.മുഹമ്മ കെ.ഇ കാർമൽ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഡോക്ടർ സാംജി വടക്കേടം അനുസ്മരണ പ്രഭാഷണം നടത്തി.ഡോ. സിറാബുദ്ദീൻ,ആർട്ടിസ്റ്റ് ബേബി,സി.കെ. മണി ചീരപ്പൻ ചിറ,ബേബി തോമസ്,ബിജു തൈപ്പറമ്പിൽ,അനിൽ ആര്യാട്,സി.വി. വിദ്യാസാഗർ എന്നിവർ സംസാരിച്ചു. അരങ്ങ് രക്ഷാധികാരി സി.പി.ഷാജി . മുഹമ്മ സ്വാഗതവും ടോമിച്ചൻ കണ്ണയിൽ നന്ദിയും പറഞ്ഞു.