pk

ഹരിപ്പാട്: യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും സ്‌നേഹസംഗമവും ആയാപറമ്പ് ഗാന്ധിഭവനിൽ നടന്നു. അമ്പതോളം കാഴ്ചപരിമിതിയുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാവൈസ് പ്രസിഡന്റ് അനന്തനാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഷമീം ചീരാമത്, അജിമോൻ കണ്ടല്ലൂർ,ജനറൽ സെക്രട്ടറി ശിവമോഹൻ, യൂത്ത് കെയർ ജില്ലാ കോഡിനേറ്റർ വൈ.ഷാനവാസ്, അഡ്വ.എം.ശ്രീക്കുട്ടൻ, ദീപക് എരുവ, ആസിഫ് സെലക്ഷൻ, അഖിൽ കൃഷ്ണൻ,ശരണ്യ ശ്രീകുമാർ,സംഗീത ജാലി,വി.കെ.നാഥൻ, ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി ഷമീർ എന്നിവർ സംസാരിച്ചു.