ചേർത്തല:ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും ചികത്സാ സഹായ വിതരണവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.പി.വിശ്വംഭരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.സി.ഡി.ശങ്കർ,സി.വി.തോമസ്,ആർ.ശശിധരൻ,വൈസ് പ്രസിഡന്റ് ഐസക് മാടവന, കെ.എസ്.അഷറഫ്, അഡ്വ.കെ.ജെ.സണ്ണി, പി.ഉണ്ണിക്കൃഷ്ണൻ,ടി.ഡി.രാജൻ,രമേശപണിക്കർ,ബി.ഫൈസൽ,കെ.ദേവരാജൻപിള്ള എന്നിവർ സംസാരിച്ചു.പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു,യൂത്ത്കോൺഗ്രസ് ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.10 പേർക്ക് ചകിത്സാ സഹായവും വിതരണം ചെയ്തു.