ചേർത്തല:കേരള വാസ്തു ശാസ്ത്ര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ അല്പക്ഷേത്രവിധിയും ഗൃഹനിർമ്മാണവും എന്ന വിഷയത്തിൽ നടത്തിയ ഏകദിന ശില്പശാല എ.കെ.വി.എം.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.എൻ.പി.രാജേന്ദ്രൻ ആചാരി അദ്ധ്യക്ഷത വഹിച്ചു.സ്ഥപതി കർമ്മാലയം മോഹനൻ ശില്പശാല നയിച്ചു.എ.കെ. വി.എം.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി പി.സുരേഷ്‌കുമാർ,സ്ഥപതിമാരായ എ.ആർ.ബാബു,കൃഷ്ണൻകുട്ടി തിരുവിഴ,തങ്കച്ചൻ നിലാശേരി,രഘു വാരനാട്, കെ. ബാലചന്ദ്രൻ,മുരളി എസ്.എൽ.പുരം, മധു പള്ളിപ്പുറം,ജയൻ എസ്.ആചാരി എന്നിവർ പങ്കെടുത്തു.