ആലപ്പുഴ : കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ കൃഷിയിട പരിപാലനത്തിലും കാർഷിക യന്ത്രങ്ങളുടെ ഉപയോഗത്തിലും എട്ടാം ക്ലാസ് പാസായ പട്ടികവർഗക്കാർക്ക് ആറു മാസത്തെ പരിശീലനം നൽകുന്നു. പരിശീലന കാലത്ത് 15000 രൂപ പ്രതിമാസം സ്‌റ്റൈഫന്റ് ലഭിക്കും. രണ്ട് ഒഴിവാണ് ഉള്ളത്. അഭിമുഖം നാളെ രാവിലെ 10ന് നടക്കും. ഫോൺ: 04792442160, 8281041175.