ആലപ്പുഴ : തോട്ടപ്പള്ളി നാലുചിറ ഗവ. എച്ച്.എസിന്റെ പ്രവേശന കവാടത്തിന്റെ സമർപ്പണം ഇന്ന് നടക്കും. ചിത്രകാരൻ കരുവാറ്റചന്ദ്രൻസാർ സ്മാരക പ്രവേശന കവാടം തോട്ടപ്പള്ളി അമ്മ മലയാളം സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിർമ്മിച്ചത്. രാവിലെ 10ന് പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും അനുമോദനവും എച്ച്.സലാം എം.എൽ.എ നിർവഹിക്കും. കൊല്ലം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ ഡോ.ഹരിപ്രിയ കെ.എച്ചിനെ ചടങ്ങിൽ ആദരിക്കും. ജില്ലു പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുതിർന്ന അദ്ധ്യാപകരെ ആദരിക്കും. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, കരുവാറ്റചന്ദ്രന്റെ ഭാര്യ കൃഷ്ണകുമാരി എന്നിവർ വിദ്യാർത്ഥികളെ ആദരിക്കും. കരുവാറ്റചന്ദ്രൻ അനുസ്മരിക്കൽ ട്രഷറർ ഡി.ശിവകുമാർ നടത്തും. സെക്രട്ടറി ആർ.കുശൻ സ്വാഗതവും എക്സികൂട്ടീവ് അംഗം ആർ.ലവൻ നന്ദിയും പറയും.