കുട്ടനാട്: തലവടി ചുണ്ടൻ ഇതിവൃത്തമാക്കി പ്രസാദ് തലവടി രചിച്ച തലച്ചുണ്ടൻ വഞ്ചിപ്പാട്ടിന്റെ പ്രകാശന കർമ്മം തോമസ് കെ. തോമസ് എം.എൽ.എ നിർഹിച്ചു. പ്രോഗ്രാം ഡയറക്ടർ കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷനായി.

സി.ഡി പ്രകാശനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളിയും , ആദരിക്കൽ ചടങ്ങ് തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായരും മുഖ്യ പ്രഭാഷണം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന ഐസക് രാജുവും അനുഗ്രഹ പ്രഭാഷണം തലവടി പനയന്നൂർകാവ് ദേവീക്ഷേത്രം മുഖ്യകാര്യദർശി ആനന്ദൻ നമ്പൂതിരി,തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ എന്നിവരും ചേർന്ന് നിർവഹിച്ചു. ജനറൽ കൺവീനർ രമേശ് കുമാർ പുത്തവീട് സ്വാഗതവും പറഞ്ഞു.