ആലപ്പുഴ : മുല്ലയ്ക്കൽ ശ്രീരാജ രാജരാജേശ്വരി ക്ഷേത്രത്തിലെ കോടിയർച്ചനയോട് അനുബന്ധിച്ച് ഹെൽത്തി ഏജിംഗ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ , കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി.പദ്കുമാറിന്റെ നേതൃത്വത്തിൽ കോടിയർച്ചനയിൽ പങ്കെടുക്കുന്ന വൈദികർക്ക് വേണ്ടി മെഡിക്കൽ പരിശോധന നടത്തി. ഹെൽത്തി ഏജിംഗ് മൂവ്‌മെന്റ് കോ-ഓർഡിനേറ്റർ ചന്ദ്രദാസ് കേശവ പിള്ള, അമൽ ആന്റണി, മെഡിക്കൽ ടീം കൺവീനർ മുരുകദാസ്, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ജി.വിനോദ് കുമാർ തോപ്പിൽ, സെക്രട്ടറി കെ.പദ്മ കുമാർ, ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ.രശ്മി എന്നിവർ പങ്കെടുത്തു.