ആലപ്പുഴ: കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ അംശാദായം 5 രൂപയിൽ നിന്ന് 20 രൂപയായി വർദ്ധിപ്പിച്ചിട്ടും, തൊഴിലാളികളുടെ പെൻഷനും ക്ഷേമ ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചു നൽകാത്തതിൽ പ്രതിഷേധിച്ച് ക്ഷേമനിധി ഓഫീസുകളുടെ മുന്നിലും
പ്രതിഷേധ മാർച്ചും ധർണയും,നടത്തുവാൻ കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ. കെ. രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ നേതാക്കളായ അക്കരപ്പാടം ശശി, എസ്.രാജേന്ദ്രൻ, പി.ഡി.ശ്രീനിവാസൻ, ജി.സുരേന്ദ്രൻ യു .ബേബി ,ഇരവിപുരം സജീവ്, പി.ആർ.ശശിധരൻ, എം .തങ്കമ്മ, ആർ.നന്മ ജൻ, ആർ.ഭദ്രൻ, ശോഭാ സുരേന്ദ്രൻ, എൻ സുമന്ദ്രൻ, എ.കെ.ബാദുഷ, സോൾ.സി .തൃക്കുന്നപ്പുഴ കെ.എം.സാബു, എസ്.സജീവൻ, പി.കൃഷ്ണപ്പൻ തുടങ്ങിയവർ സംസാരിച്ചു.