photo

ചേർത്തല:മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പ്രതിമയുമായുള്ള സ്മൃതി യാത്രയ്ക്ക് ചേർ

ത്തലയിൽ ഗംഭീര സ്വീകരണം നൽകി.തിരുവനന്തപുരത്ത് സ്ഥാപിക്കുവാനുള്ള പ്രതിമയുടെ പ്രയാണം പയ്യന്നൂരിൽ നിന്നാണ് ആരംഭിച്ചത്.ജില്ലയുടെ അതിർത്തിയായ അരൂരിൽ വച്ച് ജില്ലാ നേതാക്കൾ സ്വീകരിച്ചു. തുടർന്ന് പൂച്ചാക്കൽ വഴി ചെങ്ങണ്ടയിൽ എത്തിയ യാത്രയെ പാർട്ടി നേതാക്കളും പ്രവർത്തകരും ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ നൽകിയാണ് വരവേറ്റത്.തുടർന്ന് അനേകം വാഹനങ്ങളുടെ അകമ്പടിയോടെ ചേർത്തല വടക്കേ അങ്ങാടിയിലെ വി.ടി.എ എം ഹാളിൽഎത്തിച്ചേർന്നേതോടെ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചനകൾ നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ കൃഷി പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
കേരള മോഡൽ വികസനം ലോകം മുഴുവൻ ചർച്ച ചെയ്യുന്നതിന്റെ അടിത്തറ പാകിയത് സി.അച്യുതമേനോൻ തുടങ്ങിവെച്ച വികസന പദ്ധതിയുടെ ഭാഗമാണെന്ന് ജാഥാ ക്യാപ്റ്റനും മുൻമന്ത്രിയുമായ കെ.പി.രാജേന്ദ്രൻ പറഞ്ഞു. ജാഥ ഡയറക്ടർ സത്യൻ മൊകേരി, ടി.വി.ബാലൻ, ഇ.എസ്.ബിജിമോൾ,പി. കബീർ,സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,പി.വി.സത്യനേശൻ,എസ്.സോളമൻ,ജി.കൃഷ്ണ പ്രസാദ്,ഡി.സുരേഷ് ബാബു,ദീപ്തി അജയകുമാർ, എം.കെ.ഉത്തമൻ, എൻ.എസ്.ശിവപ്രസാദ്,പി.എം.അജിത് കുമാർ,ആർ.ജയസിംഹൻ, കെ.ബി.ബിമൽ റോയി,ടി.ആനന്ദൻ,എം.സി.സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.