തുറവൂർ: ജനവാസമേഖലയിൽ റോഡരികിലെ പാടശേഖരത്തിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. എഴുപുന്ന തെക്ക് വല്ലേത്തോട് പെരിങ്ങോട്ട് ക്ഷേത്രത്തിന് വടക്കുഭാഗത്താണ് കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവിൽ കക്കൂസ് മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയത്. അസഹ്യമായ ദുർഗന്ധം മൂലം പ്രദേശവാസികൾ മൂക്ക് പൊത്തിയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. പഞ്ചായത്തംഗം ജെയിംസ് ആലത്തറ കുത്തിയതോട് പൊലീസിൽ പരാതി നൽകി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.