ആലപ്പുഴ: ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തന ഉദ്ഘാടനവും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും കെ.സി.വേണുഗോപാൽ എം.പി നിർവഹിച്ചു. ഉമ്മൻചാണ്ടി കെയർ പ്രസിഡന്റ് സി.കെ.വിജയകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടി അനുസ്മരണവും ഡയാലിസിസ് കിറ്റ് വിതരണവും ഡോ. മറിയഉമ്മൻ നടത്തി. എ.എ.ഷുക്കൂർ, അഡ്വ. സി.കെ.ഷാജി മോഹൻ, ജോയ് സെബാസ്റ്റ്യൻ, രവി പാലത്തുങ്കൽ, എം.എസ്.ചന്ദ്രബോസ്, കെ.വി.മേഘനാദൻ, അഡ്വ. എം.രവീന്ദ്രദാസ്, അഡ്വ. പി.ടി.ചന്ദ്രലേഖ, എ.ഡി.തോമസ്, എം.ആർ.ഷൈൻ കുമാർ, സി.എ.ലിയോൺ, പി.ജെ.ആന്റണി,ഗീതാ അജയ്, വി.ഐ.ബാബു, ടി.വി.മോഹൻദാസ്, റാഫി ജോസഫ്, ടി.എ.രാജു സംസാരിച്ചു.