local

മാവേലിക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഭരണിക്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിനത്തിന്റെ സിൽവർ ജൂബിലി അനുസ്മരണം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ഹോണററി ക്യാപ്ടൻ ശിവൻകുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത യൂണിറ്റിലെ മുൻ സൈനികരായ മോഹനൻ പിള്ള, മുരളീധരൻ പിള്ള, സുധാകരൻ, അജയകുമാർ, പ്രദീപ്കുമാർ എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി രാജേന്ദ്രൻ പിള്ള, വൈസ് പ്രസിഡന്റ് സോമൻ പിള്ള, ട്രഷറർ ശശിധരൻ പിള്ള, ഓർഗനൈസിംഗ് സെക്രട്ടറി സുഭാഷ് ശിവൻ , ഗവ.യു പി സ്കൂൾ ഭരണിക്കാവിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഗിരിജ എന്നിവർ സംസാരിച്ചു