ചേർത്തല:എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി ധർമ്മോദയം 691-ാം നമ്പർ ശാഖയിലെ സ്കോളർഷിപ്പ്–പഠനോപകരണ വിതരണവും അനുമോദനവും ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. ടി.ബിനു അദ്ധ്യക്ഷത വഹിച്ചു. മേഖല വൈസ് ചെയർമാൻ പി.ഡി.ഗഗാറിൻ സ്കോർളപ്പിത് വിതരണം ചെയ്തു. പഠനോപകരങ്ങൾ മേഖലാ കമ്മിറ്റി അംഗം അനിൽ ഇന്ദീവരം വിതരണം ചെയ്തു.ശാഖ സെക്രട്ടറി എസ്.ഷിജി സ്വാഗതവും,പി.ജി.സുരേഷ് നന്ദിയും പറഞ്ഞു.