അരൂർ:എരമല്ലൂർ കോന്നനാട് പഞ്ചമി അവിട്ടം സ്വയം സഹായ സംഘത്തിന്റെ വാർഷിക സമ്മേളനം എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി.അനിൽ അദ്ധ്യക്ഷനായി. എരമല്ലൂർ സർവീസ് സഹകരണ സംഘം ബോർഡ് അംഗം പി.എക്സ്.തങ്കച്ചൻ, പി.രവി,കെ.എം.കുഞ്ഞുമോൻ,കെ.കെ.ലാലൻ,എൻ.എസ്.സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ.സുനിൽ (പ്രസിഡന്റ്), കെ.കെ.കലേഷ് (സെക്രട്ടറി), കെ.കെ.സുരേഷ് (ട്രഷറർ) എന്നിവരെ തിരത്തെടുത്തു.