കുട്ടനാട് : കഴിഞ്ഞ 14 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടത്വാ പാണ്ടങ്കരി സ്വദേശി മാർട്ടിനാണ് പിടിയിലായത് . 2009ൽ ജോസ് എന്നയാളെ ഉപദ്രവിച്ച ശേഷം നാട് വിട്ട ഇയാൾ പിന്നീട് വിദേശത്തും മറ്റുമായി കഴിഞ്ഞുവരുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം എടത്വാ സി.ഐ എം.അൻവറിന്റെ നേതൃത്വത്തിൽ രൂപം നൽകിയ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സജി ചന്ദ്രൻ , കണ്ണൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.