മുഹമ്മ: 2018-ൽ നിർത്തലാക്കിയ കെ.എസ് .ആർ.ടി.സ യുടെ മുഹമ്മ പൊന്നാട് റൂട്ടിലെ ബസ് സർവീസ് ഇന്ന് മുതൽ പുനഃരാരംഭിക്കുന്നു. പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെയും പഞ്ചായത്ത് മെമ്പർ കെ.എസ്.ഹരിദാസിന്റെയും ഇടപെടലിനെ തുടർന്നാണ് സർവീസ് പുന:രാരംഭിച്ചത് . ആലപ്പുഴ സ്റ്റാൻഡിൽ നിന്ന് രാവിലെ 6.40ന് ആരംഭിച്ച് പൊന്നാട് വഴി 7.15 ന് മുഹമ്മയിൽ എത്തിച്ചേരും 7.30 ന് മുഹമ്മയിൽ നിന്ന് പൊന്നാട് വഴി വണ്ടാനം വരെയും വൈകിട്ട് 5.40ന് ആലപ്പുഴ നിന്ന് പൊന്നാട് വഴി മുഹമ്മയിലേക്കും 6.30ന് പൊന്നാട് വഴി ആലപ്പുഴയിലേക്കും സർവീസ് നടത്തും.