ചാരുംമൂട്: നൂറനാട് ലയൺസ് ക്ലബിൽ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.കെ.രാജേന്ദ്രൻ (പ്രസിഡന്റ്), ടി.അജികുമാർ ചാരുംമൂട്ടിൽ (സെക്രട്ടറി), സന്തോഷ് (ട്രഷറർ) എന്നിവരാണ് പി.ഡി.ജി ഡോ.എ.ജി.രാജേന്ദ്രൻ മുമ്പാകെ ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജി.അനിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യകാല അംഗങ്ങളെ ചടങ്ങിൽ ആദരിച്ചതോടൊപ്പം പ്രതിഭകളായവർക്ക് അനുമോദനവും നൽകി. അയ്യപ്പൻ പിള്ള ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്തുക്കൊണ്ട് ചികിത്സാ സഹായ വിതരണം നടത്തി. ലയൺസ് സോൺ ഭാരവാഹികളായ അഡ്വ.ആർ.വി.ബിജു, അബ്ദുൽ റഹീം, സുരേഷ് കുമാർ എന്നിവർ വിശദീകരണം നടത്തി. സെക്രട്ടറി കെ.ശിവൻകുട്ടി നായർ റിപ്പോർട്ട് അവതരിപ്പിച്ചു. സിന്ധുദാസ്, കെ.രാജേന്ദ്രൻ,ടി.അജി കുമാർ ചാരുംമൂട്ടിൽ, രാജീവ്,സന്തോഷ് എന്നിവർ സംസാരിച്ചു.