ചാരുംമൂട് : താമരക്കുളം ചത്തിയറ ശാന്തിനികേതൻ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പി.ശശിധരൻനായർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ആർമിയിൻ ഡോക്ടറായി നിയമനം ലഭിച്ച ക്യാപ്റ്റൻ അഞ്ജന എസ്.നായരെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.ജി.മാധവൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.എം.എം.എസ്, യു.എസ്.എസ് വിജയികളെ പി.ടി.എ പ്രസിഡന്റ് എൻ.ശിവൻ പിള്ള അനുമോദിച്ചു. ചികിത്സാസഹായ വിതരണം പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് മഹിഷ് മലരിമേൽ നിർവ്വഹിച്ചു. പഞ്ചായത്തംഗങ്ങളായ എസ്.ശ്രീജ, ആര്യആദർശ്, എൻ.ഗോപിനാഥൻപിള്ള, കെ.രാജൻപിള്ള, എം.ജമാലുദീൻ, എസ്.രഘുനാഥൻപിള്ള,ടി.സുഭാഷ് കുമാർ, കെ.കെ.രമാകാന്ത്, ടി.ഷിബു തുടങ്ങിയവർ സംസാരിച്ചു.