കായംകുളം: രാമപുരം ഐശ്വര്യപ്രദായിനി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന രാമപുരം ആലംപള്ളിൽ കിഴക്കതിൽ എബ്രഹാം വർഗീസ് (തങ്കച്ചൻ, 82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് രാമപുരം ഇമ്മാനുവൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: റെയ്ച്ചൽ എബ്രഹാം. മക്കൾ: ജിജി എബ്രഹാം, ജിഷ എബ്രഹാം, ജിസി എബ്രഹാം.മരുമക്കൾ: കുഞ്ഞുമോൻ, ജോസഫ്, വർഗ്ഗീസ് സാമുവൽ.