ആലപ്പുഴ: കർക്കടക വാവ് പ്രമാണിച്ച് ഇന്ന് മുതൽ ആഗസ്റ്റ് 2 വരെ ഖാദി വസ്ത്രങ്ങൾക്ക് 30ശതമാനം വരെ ഖാദിബോർഡ് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചു. ഓഫർ പരിഗണിച്ച് ഖാദി ബോർഡ് ഷോറൂമുകൾ സന്ദർശിച്ച് ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങളും വാങ്ങണമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ അറിയിച്ചു.