ചേർത്തല: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല കോളേജ് ഒഫ് എൻജിനിയറിംഗിൽ കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് ഫസ്റ്റ് ക്ലാസോടു കൂടിയ ബി.ടെക് ആൻഡ് എം.ടെക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ഇന്ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.