മാവേലിക്കര: അപ്പർ കുട്ടനാട്ടിലെ കർഷകർ നെല്ല് കൊടുത്ത് പണത്തിനായി കാത്തിരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്ര കൃഷി മന്ത്രിയുടെ മുന്നിൽ എത്തിക്കുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. അപ്പർ കുട്ടനാട് സ്വതന്ത്ര നെൽകർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ മാവേലിക്കര എസ്.ബി.ഐ റീജണൽ ഓഫിസിന് മുന്നിൽ നടത്തിയ പ്രധിഷേധ ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. അപ്പർ കുട്ടനാട് സ്വതന്ത്ര നെൽകർഷക കൂട്ടായ്മ രക്ഷാധികാരി സ്റ്റീഫൻ തോമസ് അദ്ധ്യക്ഷനായി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായ രാജൻ കന്യേത്തറ, ദീപുപടകത്തിൽ, തോമസ് കുറ്റിശ്ശേരിൽ, തോമസ്‌കുട്ടി കടവിൽ, ശിവരാജൻ ഉമ്പർനാട്, മധുകരിപ്പുഴ, തോമസ് കോശി, എം.എസ്. മോഹനൻ, കെ.ജി.മോഹനൻ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി സുരേഷ് പായിപ്പാട് സ്വാഗതവും ട്രഷറർ വിജയൻ വേലു നന്ദിയും പറഞ്ഞു. നൂറ് കണക്കിന് കർഷകർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് പ്രകടനമായിട്ടെത്തിയാണ് ധർണ നടത്തിയത്.