മാവേലിക്കര: കേരള വണിക വൈശ്യ സംഘം മാവേലിക്കര 20-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാ സംഗമം ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശിവൻകുട്ടി ചെട്ടിയാർ അദ്ധ്യക്ഷനായി. കെ.വി.വി.എസ് സംസ്ഥാന പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ പ്രതിഭകളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എസ്.സോമൻ ചെട്ടിയാർ സ്കോളർഷിപ്പ് വിതരണവും ജില്ലാ സെക്രട്ടറി ജി.ശബരീഷ് പഠനോപകരണ വിതരണവും നടത്തി. ചെട്ടികുളങ്ങര പഞ്ചായത്ത് അംഗം മഞ്ജു അനിൽകുമാർ, മാവേലിക്കര നഗരസഭ അംഗം രേഷ്മാ ഉണ്ണികൃഷ്ണൻ, കെ.വി.വി.എസ് മഹിളാ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അശ്വതി ലിജു, യൂത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.അഖിൽ ദാസ്, ലീഗൽ അഡ്വൈസർ അഡ്വ.സി.വിശ്വനാഥൻ ചെട്ടിയാർ, ജില്ലാ കമ്മിറ്റി അംഗം ശിവരാജൻ ചെട്ടിയാർ പിനാകി, എം.ബി.സി.എഫ് ജില്ലാ സെക്രട്ടറി ശ്രീകുമാർ, ശാഖ സെക്രട്ടറി ശിവദാസൻ, ട്രഷറർ പി.മണിയൻ ചെട്ടിയാർ എന്നിവർ സംസാരിച്ചു.