അമ്പലപ്പുഴ : ജില്ലയിലെ സാമൂഹിക ക്ഷേമ സ്ഥാപനങ്ങളുടെ സംഗമം സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ ഫാ. റോയി വടക്കൻ ഉദ്ഘാടനം ചെയ്തു. ഫാ. ലിജോ ചിറ്റിലപ്പള്ളി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. വി. സൈനുദ്ദീൻ, ട്രഷറർ ബ്രദർ പീറ്റർ ദാം എന്നിവർ സംസാരിച്ചു. ജില്ലാഭാരവാഹികളായി ഫാ. മൈക്കിൾ കുന്നേൽ (പ്രസിഡന്റ് ) സിസ്റ്റർ അനുപമ,ഫാ. സോനു ജോർജ്ജ് (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് ഷെമീർ (ജനറൽ സെക്രട്ടറി), ബിനോയ് തങ്കച്ചൻ, സിസ്റ്റർ മോളി (ജോയിന്റ് സെക്രട്ടറി ), മധു പോൾ (ട്രഷറർ).