ആലപ്പുഴ: ആലപ്പുഴ എം.ഒ വാർഡിൽ ജവഹർ - മിനർവ - അട്ടക്കുളം റോഡ് വെള്ളക്കെട്ടിൽ .നൂറു കണക്കിന് വിദ്യാർത്ഥികളും സമീപവാസികളും പകർച്ചവ്യാധി ഭീഷണിയിലാണ്. കാന ഇല്ലാതെ റോഡ് കോൺക്രീറ്റ് ചെയ്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. മലിനജലവും മാലിന്യവും കലർന്ന് ദുർഗന്ധം പരക്കുന്ന അവസ്ഥയാണ്.നൂറു കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന മിനർവ കോളേജും ,നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന സ്ഥലത്തെ വെള്ളക്കെട്ട് എത്രയും പെട്ടെന്ന് മാറ്റി വെള്ളം ഒഴുകി പോകാൻ പൈപ്പുകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.