ഹരിപ്പാട് :കർക്കടകവാവ് പ്രമാണിച്ച് വാട്ടർ അതോറിട്ടി ഹരിപ്പാട് സെക്ഷൻ പരിധിയിലെ തൃക്കുന്നപ്പുഴ , കരുവാറ്റ പഞ്ചായത്തുകളിൽ നാളെ സൂപ്പർക്ളോറിനേഷൻ നടത്തുന്നതിനാൽ രാവിലെ 8 മുതൽ 5 വരെ കുടിവെള്ളം ഉപയോഗിക്കുകയോ, പൈപ്പ് തുറന്ന് വിടുകയോ ചെയ്യരുതെന്ന് അസി.എൻജിനിയറുടെ ഓഫീസ് അറിയിച്ചു.