tur

തുറവൂർ : ബി.ജെ.പി കുത്തിയതോട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കുത്തിയതോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിജു പൊന്നുംകണ്ടത്തിൽ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം സി.മധുസൂദനൻ, അഡ്വ.ബി.ബാലാനന്ദ്, സി.എ.പുരുഷോത്തമൻ, പെരുമ്പളം ജയകുമാർ, എൻ.രൂപേഷ് പൈ, കെ.കെ.സജീവൻ, എസ്.വി.അനിൽകുമാർ, മനോജ് മാളിയേക്കൽ, ഷാബുരാജ്,സുജിത്ത്,ജയചിത്ര,അനുമോൾ, എസ്. കൃഷ്ണദാസ്, ശ്രീദേവി, റൊമേഷ് ചന്ദ്രദത്ത് എന്നിവർ സംസാരിച്ചു.