അമ്പലപ്പുഴ: കരുമാടി പടിഞ്ഞാറെ മുറി ശ്രീഭൂതനാഥ വിലാസം എൻ എസ് എസ് കരയോഗം 1049ന്റെ വാർഷികവും മെരിറ്റ് അവാർഡ് ദാനവും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജഗോപാല പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കരുമാടി ഗോപകുമാർ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. രാജ്നാഥ് വിദ്യാഭ്യാസ അവാർഡ് വിതരണവും, താലൂക്ക് യൂണിയൻ മെമ്പർ ടി.കെ. ഹരികുമാർ താമത്ത് പഠനോപകരണ വിതരണവും നിർവ്വഹിച്ചു.