photo

ചേർത്തല: രാജൻ പി.ദേവ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ നടൻ രാജൻ പി.ദേവ് അനുസ്മരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജി മോഹൻ വിശിഷ്ടാത്ഥിയായി.ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തി.വെള്ളിയാകുളം പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തി.ജീവകാരുണ്യ പ്രവർത്തകനായ കെ.ഇ.തോമസ് കുന്നുംപുറം,ഗാനരചയിതാവ് ഹരിദാസ് ചേർത്തല എന്നിവർക്ക് പുരസ്‌ക്കാരം സമർപ്പിച്ചു.
മലയാള താര സംഘടനയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജയൻ ചേർത്തലയെ ആദരിച്ചു.എ.അജി,ആലപ്പി ഋഷികേശ്,പൂച്ചാക്കൽ ഷാഹുൽ , ബൈജു എഴുപുന്ന,അനൂപ് ചന്ദ്രൻ,വയലാർ ഗോപാലകൃഷ്ണൻ,പ്രൊഫ.ആർ. ചന്ദ്രശേഖരൻ,പി.ജി.ഗോപകുമാർ എന്നിവർ സംസാരിച്ചു. കൺവീനർ പി.ഐ. ഹാരീസ് സ്വാഗതവും ജോയിന്റ് കൺവീനർ സാബു വിശ്വത്തിൽ നന്ദിയും പറഞ്ഞു.