ആലപ്പുഴ: നെഹ്റു ട്രോഫിയിൽ ഇരുട്ട്കുത്തി എ ഗ്രേഡ് വിഭാഗത്തിൽ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബിന്റെ നേത്രത്വത്തിൽ മത്സരിക്കുന്ന മാമ്മൂടൻ വള്ളത്തിന്റെ പരിശീലന തുഴച്ചിൽ വ്യവസായിയും റമദാ ഹോട്ടൽ ചെയർമാനുമായ റെജി ചെറിയാൻ ഫ്ലാഗ് ഒഫ് നിർവഹിച്ചു. സെന്റ് മേരിസ് ബോട്ട് ക്ലബിന്റെ ക്യാപ്റ്റനും സെന്റ് മേരിസ് ചർച്ച് കൈനകരിയുടെ വികാരിയുമായ ഫാ.ജോസഫ് ചെമ്പിലകം അദ്ധ്യക്ഷതവഹിച്ചു. റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.കൈനകരി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നോബിൻ പി.ജോൺ, മോനിച്ചൻ കണിച്ചേരി,ബോബൻ നെരയത്ത് തുടങ്ങിയവർ സംസാരിച്ചു.