ആലപ്പുഴ : ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ്‌ഫോമിൽ വച്ച് യാത്രക്കാരന് തെരുവു നായയുടെ കടിയേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എറണാകുളത്തേക്ക് പോകാനെത്തിയ മണ്ണഞ്ചേരി സ്വദേശി അജിത്തിനാണ് നായയുടെ കടിയേറ്റത്.
പ്രാഥമിക ശുശ്രൂഷ നൽകിയശേഷം അജിത്തിനെ 108 ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടുത്തിടെ രണ്ടാം തവണയാണ് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് നായയുടെ കടിയേൽക്കുന്നത്. എല്ലാ പ്ളാറ്റ്ഫോമുകളിലും ഇവിടെ നായശല്യം രൂക്ഷമാണ്. വിദ്യാർത്ഥികളടക്കം തലനാരിഴയ്ക്കാണ് പലപ്പോഴും കടിയേൽക്കാതെ രക്ഷപ്പെട്ടത്.
സ്റ്റേഷനിലെ തെരുവു നായ് ശല്യത്തെപ്പറ്റി പല തവണ നഗരസഭയ്ക്ക് കത്ത് നൽകി. നഗരസഭയുടെ അനാസ്ഥയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം
- റെയിൽവേ അധികൃതർ
വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യമാണ്. വന്ധ്യംകരണത്തിന് ശാശ്വത പരിഹാരം ഇല്ലാത്തതാണ് നഗരത്തിൽ തെരുവുനായ ആക്രമണം തുടർക്കഥയാവുന്നതിന് പിന്നിൽ
- അൻസിൽ ജലീൽ, കെ.എസ്.യു സംസ്ഥാന കൺവീനർ
-