മാന്നാർ: കുരട്ടിക്കാട് തേവരിക്കൽ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വന്ന ഒമ്പതാമത് മഹാരുദ്രയജ്ഞം സമാപിച്ചു. സമംഗളസഭ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ് കെ.സി സുരേഷ് കുമാർ അദ്ധ്യക്ഷനായി. എക്സി.എൻജിനിയർ എസ്.വിജയ മോഹൻ, ഡെപ്യൂട്ടി കമ്മീഷണർ ശ്രീധരശർമ്മ, അസി.കമ്മീഷണർ ജി.മുരളീധരൻപിള്ള, അസി.എൻജിനിയർ സുനിൽകുമാർ, സബ്ഗ്രൂപ്പ് ഓഫീസർ ആതിര, ആർ.അജീഷ് എന്നിവർ സംസാരിച്ചു. യജ്ഞാചാര്യൻ കഴന്നൂർ കൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും വേങ്ങേരിമന പത്മനാഭൻ നമ്പൂതിരി യജ്ഞസന്ദേശവും നൽകി.