മാവേലിക്കര: അപ്പർകുട്ടനാട്ടിലെ നെൽ കർഷകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. അപ്പർ കുട്ടനാട് സ്വതന്ത്ര നെൽകർഷക കൂട്ടായ്മയുടെ നേത്യത്വത്തിൽ മാവേലിക്കര എസ്.ബി.ഐ റീജിയണൽ ഓഫിസിന് മുന്നിൽ നടത്തിയ പ്രധിഷേധ ധർണ്ണ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് സുരേഷ്‌ഗോപി ഇടപെടൽ നടത്തിയത്. അദ്ദേഹം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായും ഫിനാൻസ് സെക്രട്ടറിയുമായും എസ്.ബി.ഐ ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് കർഷകർക്ക് പി.ആർ.എസ് ലോൺ ഉടൻ തന്നെ നൽകുമെന്ന തീരുമാനം ഉണ്ടായത്.