ചേർത്തല : മുട്ടം സെന്റ് മേരീസ് പാരീഷ് ഫാമിലിയുടെ കിഴീലെ സെന്റ് അൽഫോൻസാമ്മ കുടുംബ യുണീറ്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അൽഫോൻസാമ്മ അനുസ്മരണം നടത്തി. വികാരി ഫാ.ഡോ.ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി തോമസ് പോളയിൽ അദ്ധ്യക്ഷത വഹിച്ചു . ഫാ. ബോണി ക്കട്ടക്കകത്തൂട്ട്, സാബു ജോൺ, സി.ഇ.അഗസ്റ്റ്യൻ, സിസ്റ്റർ റാണി മരിയ, സിസ്റ്റർ നീതു, ഷമ്മി ജോസഫ്, ജാക്സൺ മാത്യു,ആലീസ് മുണ്ടകത്തിൽ, ബോബൻ മാവുങ്കൽ എന്നിവർ സംസാരിച്ചു.